Breaking

Sunday, March 8, 2020

തിരുവനന്തപുരത്ത്‌ മദ്യലഹരിയില്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി തൊഴിലാളിമരിച്ച സംഭവം, വ്യവസായി അറസ്റ്റില്‍

തിരുവനന്തപുരം:ബിഎസ്എൻഎൽ കരാർ തൊഴിലാളി കാറിടിച്ചു മരിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ.പേരൂർക്കട സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മദ്യലഹരിയിൽ പ്രതിയോടിച്ച കാറിടിച്ച് ജോൺ ഫ്രെഡോ എന്നയാൾ മരിച്ചിരുന്നു. ശനിയാഴ്ച രാത്രി 10.45നാണ് സംഭവം. അമിതവേഗത്തിലോടിച്ച കാർ ബി.എസ്.എൻ.എൽ. കേബിൾ നന്നാക്കിക്കൊണ്ടിരിക്കുകയായിരുന്ന ജോൺ ഫ്രെഡോയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡിലെ കുഴിയിലിറങ്ങി ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജോൺ. കൂടെയുണ്ടായിരുന്നവർ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. എന്നാൽ, കുഴിയിലായിരുന്നതിനാൽ ജോണിന് മാറാനായില്ല. പേരൂർക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേ്ക്കുള്ള റോഡ്, കേബിൾ അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിരുന്നു. ബാരിക്കേഡും ലൈറ്റും വച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് കേബിളിന്റെ കേടുപാട് തീർക്കാനുള്ള ജോലികൾ കരാർ ജീവനക്കാർ നടത്തിയത്. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥരും ടി.ആർ.ഡി.സി.എൽ. ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുന്നറിയിപ്പ് ബോർഡുകളിൽ കാർ ഇടിക്കുന്ന ശബ്ദംകേട്ടാണ് ഇവർ ഓടിമാറിയത്. പോലീസ് കൺട്രോൾ റൂം വാഹനവും സമീപത്തുണ്ടായിരുന്നു. പരിക്കേറ്റ ജോൺ ഫെഡ്രോയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരൂർക്കട പോലീസ് കേസെടുത്തു. കാറോടിച്ചിരുന്ന അമ്പലംമുക്ക് സ്വദേശി അജയഘോഷിനെ പോലീസ് ഉടൻ കസ്റ്റഡിയിലെത്തു. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. content highlights:drunken drive killed bsnl contract labour, business man arrested


from mathrubhumi.latestnews.rssfeed https://ift.tt/3axU4Xy
via IFTTT