Breaking

Friday, March 6, 2020

മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസിന്‌

കോഴിക്കോട്: 2019-20 സ്കൂൾ വർഷത്തെ മാതൃഭൂമി സീഡ് അവാർഡുകൾ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിനാണ് വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം. കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ രണ്ടാംസ്ഥാനവും തൃശ്ശൂർ ജില്ലയിലെ തൃത്തല്ലൂർ യു.പി.സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് ഒരുലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും കാഷ് അവാർഡ് ലഭിക്കും. ഒപ്പം സർട്ടിഫിക്കറ്റും ട്രോഫിയും.


from mathrubhumi.latestnews.rssfeed https://ift.tt/3asnAOo
via IFTTT