Breaking

Tuesday, March 10, 2020

കൊറോണ സംശയം: ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മുങ്ങി; വീട്ടിൽ കണ്ടെത്തി

മംഗളൂരു: കൊറോണ വൈറസ് ബാധയേറ്റെന്ന സംശയത്തെത്തുടർന്ന് മംഗളൂരു ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടയാൾ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വ്യാപകമായ തിരച്ചിലിനൊടുവിൽ ഇയാളെ വീട്ടിൽ നിന്ന് കണ്ടെത്തി.ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി വന്ന ഉള്ളാൾ സ്വദേശിയെയാണ് പനിയും ജലദോഷവും കണ്ടെത്തിയതിനെത്തുർന്ന് മംഗളൂരു സർക്കാർ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസാമ്പിൾ എടുത്ത് നിരീക്ഷണത്തിൽ കഴിയവേ ഇയാൾ തിങ്കളാഴ്ച രാവിലെയോടെ കടന്നുകളയുകയായിരുന്നു. ഇത് വലിയ ആശങ്കകൾക്ക് ഇടയാക്കി. പോലീസിന്റെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടന്നു. ഒടുവിൽ ഉള്ളാളിലെ വീട്ടിൽ കണ്ടെത്തുകയും തിരികെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/333LHRa
via IFTTT