Breaking

Tuesday, March 10, 2020

കണ്ണൂർ ചക്കരക്കല്ലിൽ പശുവിനെ രതിവൈകൃതത്തിനിരയാക്കി കൊന്നു; യുവാവ് അറസ്റ്റിൽ

ചക്കരക്കല്ല്: യുവാവ് പശുവിനെ രതിവൈകൃതത്തിനിരയാക്കി കൊന്നതായി പരാതി. ചക്കരക്കല്ല് പാനേരിച്ചാലിനു സമീപത്തെ ബാവോടാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സമീപവാസി എ.കെ.സുമേഷി(33)നെ ചക്കരക്കല്ല് പോലീസ് അറസ്റ്റുചെയ്തു. ബാവോട് സ്വദേശിയുടെ രണ്ടുവയസ്സുള്ള പശുവിനാണ് ഇത്തരത്തിൽ അന്ത്യം സംഭവിച്ചത്. കഴിഞ്ഞദിവസം രാത്രി ഇയാൾ പശുവിനെ തൊഴുത്തിൽനിന്ന് അഴിച്ചുകൊണ്ടുപോയി തൊട്ടടുത്ത വയലിലെ മരത്തിൽ കെട്ടി രതിവൈകൃതത്തിനിരയാക്കി കൊന്നുവെന്നാണ് കേസ്. കഴുത്തിലും പിൻ കാലുകൾക്കുസമീപം അരഭാഗത്തും കയർ കെട്ടി മരത്തിനോട് ബന്ധിപ്പിച്ച നിലയിലാണ് പശുവിനെ രാവിലെ കണ്ടത്. രണ്ടു സ്ഥലങ്ങളായി കയറുപയോഗിച്ച് കെട്ടിയിട്ടതിനാൽ പശുവിന് ചലിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. കഴുത്തിൽ കയർ മുറുകി ശ്വാസംമുട്ടി പശു ചത്തു. മുമ്പും ഇയാൾ തൊഴുത്തിൽനിന്ന് മറ്റൊരു പശുവിനെ അഴിച്ചുകൊണ്ടുപോയി രതിവൈകൃതത്തിനിരയാക്കിയിരുന്നു. അന്ന് പശുവിന്റെ ഉടമയും പ്രദേശവാസികളും താക്കീതുചെയ്തു വിട്ടയച്ചു. കഴിഞ്ഞദിവസം സംഭവം നടന്ന സ്ഥലത്ത് ഇയാളുടെ വസ്ത്രങ്ങൾ കണ്ടെത്തി. ഇതേത്തുടർന്നാണ് കുറ്റകൃത്യത്തിനുപിന്നിൽ ഇയാളാണെന്ന് വ്യക്തമായത്. ഉടമ ചക്കരക്കല്ല് പോലീസിൽ പരാതി നൽകി. ചക്കരക്കല്ല് എസ്.ഐ.യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയശേഷമാണ് ഇയാളെ അറസ്റ്റുചെയ്തത്. content highlights:Man arrested for having sex with cow


from mathrubhumi.latestnews.rssfeed https://ift.tt/3azjuEq
via IFTTT