Breaking

Saturday, March 7, 2020

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്റ്റാര്‍ക്ക് കളിക്കില്ല; ഭാര്യയുടെ മത്സരം കാണാന്‍ പോകും

മെൽബൺ: ഭാര്യ ലോകകപ്പിന്റെ ഫൈനൽ കളിക്കുമ്പോൾ ഭർത്താവ് എങ്ങനെ മറ്റൊരു രാജ്യത്ത് സ്വസ്ഥമായിരിക്കും. അതുകൊണ്ട് ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചെൽ സ്റ്റാർക് ദക്ഷിണാഫ്രിക്കൻ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങുകയാണ്. വനിത ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഇന്ത്യയെ നേരിടുന്ന ഓസ്ട്രേലിയൻ ടീമിലെ വിക്കറ്റ് കീപ്പർ അലിസ ഹീലിയുടെ ഭർത്താവാണ് സ്റ്റാർക്. ഭാര്യയ്ക്ക് പ്രോത്സാഹനമായി സ്റ്റാർക് മെൽബൺ ഗാലറിയിലുണ്ടാകും. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന മൂന്നാം ഏകദിനം സ്റ്റാർക് കളിക്കില്ല. ഭാര്യയുടെ കളികാണാൻ നാട്ടിലേക്ക് പോകുന്നതിന് സ്റ്റാർക്കിനെ അനുവദിച്ചതായി ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ വ്യക്തമാക്കി. ജീവിതത്തിലെ അപൂർവ അവസരമാണ് സ്റ്റാർക്കിനെ കാത്തിരിക്കുന്നതെന്നും ലാംഗർ അഭിപ്രായപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പര നഷ്ടമായിക്കഴിഞ്ഞു. 2016 ഏപ്രിലിൽ ആയിരുന്നു സ്റ്റാർക്കിന്റെയും അലിസയുടെയും വിവാഹം. Content Highlights: Mitchell Starc set to leave South Africa early to watch Alyssa Healy at T 20 WC final


from mathrubhumi.latestnews.rssfeed https://ift.tt/2TMD5Kq
via IFTTT