കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറേറ്റിൽ വിദഗ്ധ സംഘം അടിയന്തര യോഗം ആരംഭിച്ചു. വേങ്ങേരിയിൽ പക്ഷി പനി സ്ഥിരീകരിച്ച വീട്ടിലും, വെസ്റ്റ് കൊടിയത്തൂർ പരിസരത്തിന്റെയും ഒരു കിലോമീറ്റർ ചുറ്റളവ് നിരീക്ഷണത്തിലാണ്. ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. തുടർ നടപടികൾക്കായി കളക്ടേറ്റിലേക്ക് ഇരുപതിലധികം ഗുഡ്സ് വാഹനങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്. രോഗബാധയുണ്ടായ കോഴികളെ നീക്കം ചെയ്യാണിത് എന്നാണ് സൂചന. മറ്റു കോഴികളെ കൊല്ലുന്നതടക്കമുള്ള കാര്യങ്ങളിൽ യോഗത്തിന് ശേഷം തീരുമാനം ഉണ്ടാവും. ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2POVa9F
via
IFTTT