Breaking

Friday, March 6, 2020

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കവർച്ച. കാണിക്കവഞ്ചികൾ കുത്തിത്തുറന്നു. ഗോപുര നടയിലേയും ശാസ്ത നടയിലേയും കൊടി മരച്ചുവട്ടിലേയും കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചി പൂർണമായും തുറക്കാൻ സാധിക്കാത്തതിനാൽ പണം നഷ്ടമായില്ല. കവർച്ചയ്ക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. വടക്കേനടഗോപുരത്തിന് സമീപത്തു ഗാർഡ് റൂമിനടുത്ത് മതിൽ ചാടിക്കടന്നാണ് കള്ളൻ കയറിയത് എന്നാണ് പ്രാഥമിക നിഗമനം. എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന ആരംഭിച്ചു. Content Highlights:Robbery in Thirunakkara Mahadeva Temple


from mathrubhumi.latestnews.rssfeed https://ift.tt/2TsEUgT
via IFTTT