Breaking

Friday, March 6, 2020

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

മംഗളൂരു: ബെംഗളൂരു- മംഗളൂരു ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുൾപ്പെടെ 13 പേർ മരിച്ചു. സംഭവത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗൽ എന്ന സ്ഥലത്തിന് സമീപമാണ് അപകടം ഉണ്ടായത്.വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ടവേര കാർ എതിർദിശയിൽ വരുകയായിരുന്ന ബ്രെസ കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാറിലെ യാത്രക്കാർ.ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവർ. ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് കരുതുന്നത്. മരിച്ചവർ ബെംഗളൂരു, ഹൊസൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ ഉള്ളവരാണ്. പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. Content Highlights:13 killed in road accident on Bengaluru-Mangaluru national highway


from mathrubhumi.latestnews.rssfeed https://ift.tt/3au7EeH
via IFTTT