Breaking

Saturday, March 7, 2020

പഞ്ചാബില്‍ രണ്ട് പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു

അമൃത്സർ: പഞ്ചാബിൽ രണ്ടു പേർക്ക് പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇറ്റലിയിൽ നിന്ന്തിരിച്ചെത്തിയ രണ്ടുപേരിലാണ്പ്രാഥമിക പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ ഇവർ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അമൃത്സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് പ്രാഥമിക പരിശോധനയ്ക്ക് അയച്ചു.പരിശോധനാഫലംപോസിറ്റീവ് ആയിരുന്നെന്ന്ആശുപത്രിയിലെ സിവിൽ സർജൻ ഡോ. പ്രഭ്ദീപ് കൗർപറഞ്ഞു. സാമ്പിളുകൾ രണ്ടാംഘട്ട പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫലം ശനിയാഴ്ച വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വെള്ളിയാഴ്ച വരെ 31 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. Content Highlights:Two test positive in preliminary test for coronavirus in Punjab's Amritsar


from mathrubhumi.latestnews.rssfeed https://ift.tt/2VSb2ft
via IFTTT