Breaking

Saturday, March 7, 2020

പെരുമാറ്റച്ചട്ട ലംഘനം: ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

രാംപുർ (ഉത്തർപ്രദേശ്): പ്രശസ്തസിനിമാതാരവും ബിജെപി നേതാവുമായ ജയപ്രദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ഉത്തർപ്രദേശിലെ ഒരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയപ്രദയ്ക്കെതിരെ കേസ് നിലവിലുള്ളത്. ഏപ്രിൽ 20-ന് കോടതി കേസ് വീണ്ടും പരിഗണിക്കും. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ രാംപുർ ലോക്സഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച ജയപ്രദ ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക് സമാജ് വാദി പാർട്ടിയുടെ അലംഖാനോട് പരാജയപ്പെട്ടിരുന്നു. Content Highlights: Non-Bailable Warrant Against Jaya Prada


from mathrubhumi.latestnews.rssfeed https://ift.tt/3az5UAP
via IFTTT