മുംബൈ: പരിക്കുമൂലം ഗ്രൗണ്ടിൽ നിന്നു വിട്ടുനിന്ന ഹാർദിക് പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കുകയാണ്. മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി-20 കപ്പിൽ വീണ്ടും ഹാർദികിന്റെ വെടിക്കെട്ട് പ്രകടനം ആരാധകർ കണ്ടു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിലിറങ്ങിയ ബിപിസിഎല്ലിനെതിരായ സെമി ഫൈനലിൽ റിലയൻസ് വണ്ണിനായി 55 പന്തിൽ നിന്ന് 158 റൺസാണ് ഹാർദിക് അടിച്ചെടുത്തത്. 104 റൺസ് വിജയവുമായി റിലയൻസ് വൺ ഫൈനലിലെത്തി. സെഞ്ചുറി ഇന്നിങ്സിൽ 20 സിക്സും ആറു ഫോറുമാണ് ഹാർദികിന്റെ ബാറ്റിൽ നിന്ന് പിറന്നത്. നേരത്തെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹാർദിക് 39 പന്തിൽ നിന്ന് 105 റൺസ് നേടിയിരുന്നു. ബിപിസിഎല്ലിനെതിരേ ആദ്യം ബാറ്റുചെയ്ത റിലയൻസ് വൺ ഹാർദികിന്റെ സെഞ്ചുറി പ്രകടനത്തിൽ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിപിസിഎൽ 18.4 ഓവറിൽ 134 റൺസിന് പുറത്തായി. 31 പന്തിൽ 42 റൺസെടുത്ത ശ്രേയസ് അയ്യരാണ് ബിപിസിഎല്ലിന്റെ ടോപ്പ് സ്കോറർ. WHAT A SHOT BY HARDIK PANDYA !! #DYPatilT20Cup #dypatilt20 #IPL2020 #IPL pic.twitter.com/8jVmdygg6v — Baazigar (@FarziBaazigar) March 6, 2020 Content Highlights: Hardik Pandya Keeps Up Scintillating Form With 55 Ball 158 In DY Patil T20 Cup
from mathrubhumi.latestnews.rssfeed https://ift.tt/38xeoXU
via
IFTTT