Breaking

Sunday, March 8, 2020

ബൈക്കില്ലാത്തതില്‍ കാമുകി പരിഹസിച്ചു, ഹൃദയം നുറുങ്ങിയ കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍

ന്യൂഡൽഹി: ബൈക്കില്ലാത്തതിന് കാമുകി പരിഹസിച്ചതിനെ തുടർന്ന് യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകൾ. ഇയാളെയും മോഷണത്തിന് കൂട്ടാളിയായ സുഹൃത്തിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ലളിത്, സഹീദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ബൈക്കില്ലാത്തതിന്റെ പേരിൽ ലളിതിനെ കാമുകി പരിഹസിച്ചു. പരിഹാസത്തേ തുടർന്ന് ഒന്നിലധികം ബൈക്കുകൾ സ്വന്തമാക്കാൻ മോഷ്ടിക്കുക എന്ന തീരുമാനത്തിലേക്ക്ലളിത് എത്തി. ഇക്കാര്യം തന്റെ സുഹൃത്തായ സഹീദിനോട് വിശദീകരിച്ചു. ഇരുവരും ചേർന്നാണ് ബൈക്കുകൾ മോഷ്ടിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നാൽ എട്ട് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് അടുത്തതിന് പദ്ധതിയിടുന്നതിനിടെ ദ്വാരക ഏരിയയിൽ നിന്ന് പോലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലാവുകയായിരുന്നു. ബൈക്കുകൾ മോഷണം പോകുന്ന പരാതികൾ വന്നതോടെ നടത്തിയ അന്വേഷണത്തിൽ രണ്ടുപേരാണ് മോഷണങ്ങൾക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതിനിടെയാണ് നമ്പർപ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങൾ വിലയുള്ള ബൈക്കുകളിലൊന്നിൽ രണ്ടുപേർ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. ഈ വിവരത്തെ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലളിതും സഹീദും അറസ്റ്റിലായത്. ബൈക്ക് വിശദമായി പരിശോധിച്ചതിൽ നിന്ന് ഫെബ്രുവരി 21 ന് ഡൽഹിയിലെ ബിന്ദാപുരിൽ നിന്ന് മോഷണം പോയ 1.8 ലക്ഷം വിലയുള്ള ബൈക്കാണിതെന്ന് വ്യക്തമായി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ തങ്ങൾ ഏഴ് ബൈക്കുകൾ കൂടി മോഷ്ടിച്ചിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തി.ബിഹാർ സ്വദേശിയാണ് ലളിത്. ഒമ്പതാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളത്. Content Highlights:Girlfriend on Valentines Day taunts boyfriend for not having a bike, he steals 8


from mathrubhumi.latestnews.rssfeed https://ift.tt/2PW4gBu
via IFTTT