Breaking

Sunday, March 8, 2020

ബസുകളില്‍ ഇനി പോലീസ് സ്‌റ്റേഷനിലെയും ആര്‍ടി ഓഫീസിലെയും ഫോണ്‍ നമ്പരുകളും നിര്‍ബന്ധം

കുട്ടികൾക്കും മുതിർന്നവർക്കും യാത്രാവേളകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പരാതിപ്പെടാൻ എല്ലാ ബസുകളിലും അതത് പ്രദേശങ്ങളിലെ ആർ.ടി.ഒ. സബ് ആർ.ടി.ഒ., പോലീസ് സ്റ്റേഷൻ എന്നിവയുടെ ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കണമെന്ന് ഗതാഗത കമ്മിഷണർ ഉത്തരവായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ മൂന്നുമാസം കൂടുമ്പോഴും ജില്ലകളിൽ കളക്ടറുടെ അധ്യക്ഷതയിൽ യാത്രാസമിതികൾ വിളിച്ചുകൂട്ടി സ്വകാര്യ വാഹനങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തി നടപടിയെടുക്കണമെന്നും കമ്മിഷണർ ഉത്തരവായി. കോഴിക്കോട് മടവൂരിൽ സ്വകാര്യ ബസിൽ ഇരുന്നു യാത്ര ചെയ്ത സ്കൂൾ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്നും അടിച്ചുവെന്നുമുള്ള പരാതിയിന്മേലായിരുന്നു ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബസുകളിലെ ഒഴിവുള്ള സീറ്റുകൾ കുട്ടികൾ ഇരിക്കാതെ ജീവനക്കാർ കൈയടക്കുന്ന പ്രവണത അനുവദിക്കരുത്. നിർദേശങ്ങൾ പാലിക്കാത്ത ഉടമകൾക്കും ജീവനക്കാർക്കുമെതിരേ തക്കതായ നടപടിയെടുക്കണം. സ്കൂൾകുട്ടികൾക്ക് യാത്രാവേളകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജില്ലാ കളക്ടർ അധ്യക്ഷനായ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി മൂന്നു മാസത്തിലൊരിക്കൽ കൂടണമെന്നും ഗതാഗത കമ്മിഷണർ ഉത്തരവായി. Content Highlights:Telephone Numbers Of Police Station And The RT Office Shown In Bus


from mathrubhumi.latestnews.rssfeed https://ift.tt/2VTgKxu
via IFTTT