തിരുവനന്തപുരം: ഈവർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതുകേന്ദ്രങ്ങളിലും ഗൾഫിലെ ഒൻപതു കേന്ദ്രങ്ങളിലുമായി 4,22,450 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്. 2,16,067 ആൺകുട്ടികളും 2,06,383 പെൺകുട്ടികളുമാണിതിൽ. സർക്കാർ സ്കൂളുകളിൽ 1,38,457 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 2,53,539 കുട്ടികളും അൺഎയ്ഡഡ് സ്കൂളുകളിൽ 30,454 കുട്ടികളും പരീക്ഷയെഴുതും. ഗൾഫ്മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപിൽ 592 പേരും പരീക്ഷ എഴുതുന്നു. ഓൾഡ് സ്കീമിൽ (പി.സി.ഒ.) 87 പേർ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവുംകൂടുതൽ പേർ പരീക്ഷ എഴുതുന്നത് (26869). ഏറ്റവുംകുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107). എടരിക്കോട്ട് 2327 കുട്ടികൾ, തെക്കേക്കരയിൽ വെറും രണ്ട് ഏറ്റവുംകൂടുതൽ പേർ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടിയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ തെക്കേക്കര ഗവൺമെന്റ് എച്ച്.എസിലാണ് ഏറ്റവുംകുറവ് (2). ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത്. എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ചെറുതുരുത്തി ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ കലാമണ്ഡലം കേന്ദ്രത്തിൽ 70 പേർ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 261 പേരും ടി.എച്ച്എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 17 പേരുമാണുള്ളത്. മൂല്യനിർണയം ഏപ്രിൽ രണ്ടുമുതൽ 23വരെ 54 കേന്ദ്രീകൃത ക്യാമ്പുകളിൽ രണ്ടുഘട്ടങ്ങളായാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ രണ്ടുമുതൽ എട്ടുവരെയും രണ്ടാംഘട്ടം 15 മുതൽ 23 വരെയുമാണ്. മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 26 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 30-നും 31-നും 12 സ്കൂളുകളിലായി നടക്കും. Content Highlights: SSLC Exams to begin on Tuesday 10 March
from mathrubhumi.latestnews.rssfeed https://ift.tt/3cIuq4e
via
IFTTT