Breaking

Saturday, March 7, 2020

'ഛേത്രിക്ക് പകരം എവിടെ നിന്നാണ് ഒരാളെ കണ്ടെത്തുക'

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വിദേശതാരങ്ങളുടെ എണ്ണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. സൂപ്പർ ലീഗിൽ വിദേശ താരങ്ങളുടെ എണ്ണം ഇങ്ങനെയായാൽ ദേശീയ ടീമിലേക്ക് മികച്ച താരങ്ങളെ കിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. " കുറേതവണ ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എവിടെ നിന്നാണ് നിങ്ങൾ ഛേത്രിക്ക് പകരം താരത്തിനെ കണ്ടെത്താൻ പോകുന്നത്. സ്ഥിതിഗതികൾ ഇങ്ങനെയായാൽ നമ്മൾ ഒരിക്കലും ഛേത്രിക്ക് പകരം ഒരാളെ കണ്ടെത്തില്ല"- സ്റ്റിമാച്ച് പറഞ്ഞു. " സ്ട്രൈക്കറായി മുമ്പ് കളിച്ചിട്ടില്ലാത്ത ഒരാളെ ദേശീയ ടീമിന്റെ സ്ട്രൈക്കറാക്കാൻ പറ്റില്ല. ഐ ലീഗിൽ പോലും അഞ്ച് വിദേശ താരങ്ങൾക്ക് കളിക്കാനാവും. ഇന്ത്യൻ ആരോസിലൊഴികെ മറ്റൊരു ടീമിലും ഇന്ത്യൻ സ്ട്രൈക്കർമാരില്ല. ഇത് വലിയൊരു പ്രശ്നമാണ്. എന്നാൽ, ആർക്കും ഇതിനെക്കുറിച്ച് സംസാരിക്കേണ്ട"- സ്റ്റിമാച്ച് പറഞ്ഞു.2019-ലാണ് സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനാവുന്നത്. Content Highlights: Stimac wants fewer foreigners in leagues


from mathrubhumi.latestnews.rssfeed https://ift.tt/2TLHZHK
via IFTTT