Breaking

Wednesday, March 4, 2020

എയിംസിലെ പരിശോധനാ ഫലം പോസിറ്റീവ്: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക്‌ കൊറോണ

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനെത്തിയെ പതിനഞ്ച് ഇറ്റാലിയൻ സഞ്ചാരികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിനോദസഞ്ചാരികൾ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പിൽ നിരീക്ഷണത്തിലാണുള്ളത്. 21 വിനോദസഞ്ചാരികളാണ് ഇറ്റലിയിൽ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.


from mathrubhumi.latestnews.rssfeed https://ift.tt/39mPlYO
via IFTTT