ലണ്ടൻ: ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു. സീസണിലാദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തോറ്റതിന് പിന്നാലെ എഫ്.എ. കപ്പിൽ നിന്നും ലിവർപൂൾ പുറത്ത്. ചൊവ്വാഴ്ച എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസി ലിവർപൂളിനെ തോൽപ്പിച്ചത്. വില്യൻ (13), റോസ് ബാർക്ലി (64) എന്നിവരുടെ വകയായിരുന്നു ചെൽസിയുടെ ഗോളുകൾ. ജയത്തോടെ ചെൽസി എഫ്.എ. കപ്പിന്റെ ക്വാർട്ടറിലെത്തി. സീസണിൽ മിന്നുന്ന ഫോമിലായിരുന്ന ലിവർപൂൾ കഴിഞ്ഞ നാല് മത്സരങ്ങളിൽ നേരിടുന്ന മൂന്നാം തോൽവിയാണിത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദത്തിൽ അത്ലറ്റിക്കോ മഡ്രിഡ് തോൽപ്പിച്ചതിന് പിന്നാലെ പ്രീമിയർ ലീഗിൽ വാറ്റ്ഫഡും കീഴടക്കി. ചൊവ്വാഴ്ച ഗോൾകീപ്പർ കെപ അരിസബലാഗയുടെ പ്രകടനം ചെൽസിക്ക് തുണയായി. മികച്ച സേവുകളാണ് താരം പോസ്റ്റിന് മുന്നിൽ നടത്തിയത്. മത്സരത്തിൽ കളിച്ചതോടെ പെഡ്രോ ചെൽസിക്കായി 200 മത്സരം തികച്ചു. റീഡിങ്ങിനെ തോൽപ്പിച്ച് ഷെഫീൽഡ് യുണൈറ്റഡും വെസ്റ്റ്ബ്രോംവിച്ച് ആൽബിയോണെ തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡും എഫ്.എ. കപ്പിന്റെ ക്വാർട്ടറിലെത്തിയിട്ടുണ്ട്. Content Highlights: Chelsea knock Liverpool out of FA cup
from mathrubhumi.latestnews.rssfeed https://ift.tt/32Li2w2
via
IFTTT