കുമരകം: 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞ് വെള്ളക്കെട്ടിൽ വീണ് മരിച്ചു. കുമരകം ഇടവട്ടം പാടശേഖരത്തിലെ തുരുത്തിൽ താമസിക്കുന്ന ഇത്തിത്തറ പ്രഭാഷ്-സവിത ദമ്പതിമാരുടെ ഏകമകൾ പ്രതീക്ഷയാണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞ് 11 വർഷത്തിന് ശേഷമാണ് പ്രതീക്ഷ ജനിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ പ്രഭാഷും കർഷക തൊഴിലാളിയായ സവിതയും വീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ പിൻഭാഗത്ത് അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരുന്ന വള്ളം മഴക്കാർ കണ്ടതിനെ തുടർന്ന് മുടിവെയ്ക്കുകയായിരുന്നു ഇവർ. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. അയൽവക്കത്തെ രണ്ടുവീടുകളിലും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകുന്നേരം 5.30-ന് വീടിന് മുൻവശത്തുള്ള പാടത്തെ വെള്ളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Content Highlights:newborn baby fell into the water and died in kumarakam
from mathrubhumi.latestnews.rssfeed https://ift.tt/2wHiD5R
via
IFTTT