തിരുവനന്തപുരം: കേരളാപോലീസിന് 500 ഇൻസാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകൾ വാങ്ങുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകൾ ഇഷാപ്പുർ െറെഫിൾ ഫാക്ടറിയിൽനിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. പുതിയ കണ്ണീർവാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാൻ അനുമതിയായതിനു പിന്നാലെയാണിത്. മഹാരാഷ്ട്രയിലെ വാറൻഗാവ് ആയുധനിർമാണശാലയിൽനിന്ന് 76.13 ലക്ഷം രൂപ ചെലവഴിച്ചാകും ഒന്നരലക്ഷത്തിലധികം വെടിയുണ്ട വാങ്ങുക. ഇതിനുള്ള തുക വാറൻഗാവ് ആയുധ നിർമാണശാലയ്ക്ക് മുൻകൂറായി നൽകാൻ സർക്കാർ അനുമതി നൽകി. content highlights:kerala police to buy guns and bullets
from mathrubhumi.latestnews.rssfeed https://ift.tt/2P1bPZF
via
IFTTT