തൃശ്ശൂർ: ഒരു വർഷത്തിനിടെ കേരളത്തിൽ ചരിഞ്ഞത് 34 നാട്ടാനകളും 99 കാട്ടാനകളും. കാട്ടാനകളിൽ 20 കൊമ്പനും 68 പിടിയാനകളും 11 മോഴയാനകളുമാണ്. ഇവയിൽ അധികവും വയനാട് ജില്ലയിലാണ് - 32. ഇടുക്കി -10, കോട്ടയം -ഒമ്പത്, കൊല്ലം -രണ്ട്, തിരുവനന്തപുരം - എട്ട്, പത്തനംതിട്ട - മൂന്ന്, എറണാകുളം -ഏഴ്, തൃശ്ശൂർ -നാല്, പാലക്കാട് -എട്ട്, മലപ്പുറം - ഒമ്പത്, കോഴിക്കോട് -രണ്ട്, കണ്ണൂർ - അഞ്ച് എന്നിങ്ങനെയാണ് കണക്ക്. ഷോക്കേറ്റും തീവണ്ടി തട്ടിയും പരിക്കേറ്റുമുൾപ്പെടെയാണ് ചരിഞ്ഞതേറെയും. 34 നാട്ടാനകളിൽ 25 കൊമ്പൻ, രണ്ട് മോഴ, ഏഴ് പിടി എന്നിങ്ങനെയാണുള്ളത്. എരണ്ടക്കെട്ടടക്കമുള്ള അസുഖങ്ങളും പരിക്കുകളുമാണ് ഏറെയും മരണകാരണമായത്. കാടുകളിൽ ആനകളുടെ സംരക്ഷണം ഉറപ്പാക്കാൻ ദേശീയ ആന സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് 2010-ൽ മഹേഷ് രംഗരാജൻ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് യാഥാർഥ്യമായിട്ടില്ല. കാടിനടുത്തുകൂടിയുള്ള തീവണ്ടിപ്പാതയിലൂടെ അതിവേഗത്തിൽ തീവണ്ടി ഓടിക്കുന്നത് തടയാൻ അതോറിറ്റി പ്രവർത്തനക്ഷമമാകേണ്ടതുണ്ടെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറഞ്ഞു. നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകൾ കർശനമാക്കി പരിഷ്കരിച്ചത് അടിയന്തരമായി നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2YEXUwF
via
IFTTT