Breaking

Wednesday, May 29, 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: എക്സിറ്റ് പോളുകളും മോദിയുടെ വിജയവും സമ്മാനിച്ച നേട്ടം ഓഹരി വിപണിയിൽനിന്ന് അപ്രത്യക്ഷമായിതുടങ്ങി. സെൻസെക്സ് 87 പോയന്റ് നഷ്ടത്തിൽ 39662ലും നിഫ്റ്റി 26 പോയന്റ് താഴ്ന്ന് 11902ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 418 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 400 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ഫാർമ ഒഴികെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. സീ എന്റർടെയ്ൻമെന്റ്, വേദാന്ത, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ടിസിഎസ്, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2Qygv6f
via IFTTT