അമേഠി: സോളാർ കേസിൽ പ്രതിയായിരുന്ന സരിത എസ് നായർ തിങ്കളാഴ്ച്ച ലോക്സഭയിലേക്ക് ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ് സരിത മത്സരിക്കുന്നത്. സ്വതന്ത്രയായി മത്സരിക്കുന്ന സരിത പച്ചമുളക് ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
സോളാർ കേസുമായി ബന്ധപ്പെട്ട കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമായാണ് സരിത നായർ മത്സരിക്കുന്നത് എന്നാണ് അവർ അറിയിച്ചിട്ടുള്ളത്.
നേരത്തെ, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും, ഹൈബി ഈഡൻ മത്സരിക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും സരിയ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. പക്ഷേ അമേഠിയില്‍ സരിതയ്ക്ക് മത്സരിക്കാനുള്ള വഴി തെളിഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2H1qga8
via IFTTT