Breaking

Tuesday, May 28, 2019

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയിൽ. പാലാരിവട്ടം പി.ജെ. ആന്റണി റോഡ് പുനത്തിൽ ലെയ്നിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. കൊല്ലം കുളക്കട പൂവത്തൂർമുക്ക് മായാ ഭവനിൽ ഉദയ (30) ആണ് മരിച്ചത്. മകൾ അദിതിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം ഉദയ തൂങ്ങി മരിക്കുകയായിരുന്നെന്ന് കരുതുന്നു. വനിതാ ഹോസ്റ്റലിലെ ജീവനക്കാരിയാണിവർ. കൊല്ലം, കുളക്കട സ്വദേശികളായ പൊടിയന്റെയും ഭാരതിയുടെയും മകളാണ്. തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിക്കാൻ വേറെ മാർഗമില്ലെന്നും മരണത്തിന് ഭർത്താവാണ് ഉത്തരവാദിയെന്നുമുള്ള കുറിപ്പും മുറിയിൽനിന്ന് കണ്ടെടുത്തു. ഭർത്താവ് രാജീവിനൊപ്പമാണ് ഉദയ കൊച്ചിയിൽ ജോലിക്കെത്തിയത്. കുറച്ചു ദിവസങ്ങളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. പാലാരിവട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്േമാർട്ടത്തിനു ശേഷം യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം യുവതിയുടെ വീട്ടുകാർക്ക് വിട്ടുകൊടുത്തു. Content highlights:Mother killed her baby and hang self


from mathrubhumi.latestnews.rssfeed http://bit.ly/2WuSlz1
via IFTTT