Breaking

Saturday, May 18, 2019

കശ്മീരില്‍ തീവ്രവാദികള്‍ വോട്ടെണ്ണല്‍ ദിവസം ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ഇൻറലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികള്‍ വോട്ടെണ്ണല്‍ ദിവസം ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വോട്ടെണ്ണല്‍ ദിവസമായ 23-ാം തീയതി രാജ്യത്ത് ആക്രമണം നടത്തുമെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച  കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്‍റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അവന്തിപോറയിലെ ദേശീയപാതയിലോ ജില്ലാ പൊലീസ് ആസ്ഥാനത്തോ  ആക്രമണം ഉണ്ടായേക്കാം.  ജമ്മു കശ്മീര്‍ പൊലീസും സി ആര്‍ പി എഫും ചേര്‍ന്ന് നടത്തിയ ഏറ്റുവുട്ടലില്‍ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 



from Anweshanam | The Latest News From India http://bit.ly/2EhxW66
via IFTTT