Breaking

Tuesday, May 28, 2019

മസാലാ ബോണ്ട് വിവാദം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം:കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയിൽ പ്രത്യേകം ചർച്ച ചെയ്യുമെന്ന് സർക്കാർ. ധനമന്ത്രി ടി എം തോമസ് ഐസക്കാണ് സർക്കാരിന്റെ നിലപാട് സഭയെ അറിയിച്ചത്. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകൾക്കും ശേഷമായിരിക്കും ചർച്ച നടക്കുക. മസാലാ ബോണ്ട് ഉയർന്ന പലിശയ്ക്ക് വിൽക്കുന്നതു മൂലം സംസ്ഥാനത്തിന് വലിയതോതിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ശൂന്യവേളയുടെ ആരംഭത്തിൽ അരുവിക്കര എം എൽ എ കെ എസ് ശബരീനാഥൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു. തുടർന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഈ നോട്ടീസ് പരിഗണിക്കുകയും ഇത് ചർച്ച ചെയ്യുന്ന കാര്യമല്ലേ എന്ന് ഭരണപക്ഷത്തോട് ആരായുകയും ചെയ്തു. ഉടൻതന്നെ സർക്കാർ നിലപാട് ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു. content highlights:government agress to discuss about kiifb masala bond in assembly


from mathrubhumi.latestnews.rssfeed http://bit.ly/2K8lTMd
via IFTTT