Breaking

Friday, May 3, 2019

ശ്രീദേവിയുടെ അതേ വേഷത്തില്‍ പ്രിയാ വാര്യര്‍; ‘ശ്രീദേവി ബംഗ്ലാവ്’ ലൊക്കേഷന്‍ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

അഡാര്‍ ലവ് എന്ന സിനിമയിലെ കണ്ണിറുക്കല്‍ സീനിലൂടെ ആഗോളതലത്തില്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയാ വാര്യര്‍. താരമിപ്പോള്‍ ബോളിവുഡില്‍ തിരക്കിലാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ' ശ്രീദേവി ബംഗ്ലാവി'ന്റെ ഷൂട്ടിംഗിലാണ് പ്രിയ. ലണ്ടനില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ബോളിവുഡ് നടിയുടെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കണ്ടവര്‍ നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കഥയാണോ എന്ന് സംശയം ഉയര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

The post ശ്രീദേവിയുടെ അതേ വേഷത്തില്‍ പ്രിയാ വാര്യര്‍; ‘ശ്രീദേവി ബംഗ്ലാവ്’ ലൊക്കേഷന്‍ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2PG69AM
via IFTTT