പത്തനംതിട്ട: പത്തനംതിട്ടയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ച് അച്ഛനും മകളും മരിച്ചു. കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കോന്നി എലിയറക്കല്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും കോന്നിയില്‍ പോയി വീട്ടിലേക്കു മടങ്ങുംവഴി കണ്ണന് എന്ന സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ് സി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് അനു.
from Anweshanam | The Latest News From India http://bit.ly/2DLjKCh
via IFTTT