പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ഇറ്റലിയുടെ ലോറന്‍സോ സൊനേഗോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ജപ്പാന്‍റെ കീ നിഷികോരി, മാരിന്‍ സിലിച്, സ്റ്റെഫാനോ സിസിപാസ് എന്നിവര്‍ക്കും ആദ്യ റൌണ്ടില്‍ ജയം.
വനിതകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാംപ്യന്‍ ആഗ്വലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യയുടെ അനസ്താസിയ പൊടപോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 2-6. വീന്‌സ വില്യംസാണ് ആദ്യ റൗണ്ടില്‍ പുറത്തായ മറ്റൊരു പ്രമുഖ. ഉക്രെയ്‌നിന്റെ എലിന സ്വിറ്റോളിനയാണ് വില്യംസിനെ തോല്‍പ്പിച്ചത്.
from Anweshanam | The Latest News From India http://bit.ly/2YOf7zh
via IFTTT