Breaking

Wednesday, May 29, 2019

ആര്‍ടിജിഎസ് വഴി ഇനി ആറുമണിവരെ പണമിടപാട് നടത്താം

മുംബൈ: ആർടിജിഎസ്(റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്)വഴിയുള്ള പണമിടപാടിനുള്ള സമയം ആറുമണിവരെ നീട്ടി. നേരത്തെ 4.30വരെയായിരുന്നു ഇടപാടുകൾ അനുവദിച്ചിരുന്നത്. ജൂൺ ഒന്നുമുതലാണ് പുതിയ സമയം നിലവിൽ വരിക. നെറ്റ് ബാങ്കിങ് വഴി പണം കൈമാറുന്നതിന് ആർബിഐ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ആർടിജിഎസ്. ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഈ സംവിധാനത്തിലൂടെ പണം കൈമാറാൻ കഴിയൂ. 2019 ഏപ്രിലിലെ കണക്കുപ്രകാരം 112 ലക്ഷം കോടി രൂപയാണ് ഈ സംവിധാനംവഴി കൈമാറിയിട്ടുള്ളത്. RBI extends timings for RTGS from 4:30 pm to 6 pm


from mathrubhumi.latestnews.rssfeed http://bit.ly/2YUddNA
via IFTTT