Breaking

Tuesday, May 28, 2019

അജ്ഞാതന്റെ കത്തിയാക്രമണം;ജപ്പാനിൽ അക്രമി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

ടോക്കിയോ: അജ്ഞാതൻ നടത്തിയ കത്തിയാക്രമണത്തിൽ അക്രമി ഉൾപ്പെടെ രണ്ടു പേർ മരിച്ചു.17 പേർക്ക് പരുക്കേറ്റു. ജപ്പാനിലെ കവാസകിയിലാണ് സംഭവം. സ്കൂൾ വിദ്യാർഥിനിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയത്ത് മധ്യവയസ്കനായ ഒരാൾ ആളുകളെ കത്തിക്കൊണ്ട് ആക്രമിക്കുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവർക്കു നേരെയായിരുന്നു ആക്രമണം. ഇയാളെ പൊലീസ് കീഴ്പ്പെടുത്തിയെങ്കിലും സ്വയം കുത്തിമരിക്കുകയായിരുന്നു. അക്രമിയുടെ കൈവശം രണ്ടു കത്തികളുണ്ടായിരുന്നുവെന്നാണ് നിഗമനം. എന്നാൽ ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

അക്രമസംഭവങ്ങളും കുറ്റകൃത്യങ്ങളും പൊതുവെ കുറവായ ജപ്പാനിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. യുഎസ് പ്രസിഡന്റ് ഡോൾഡ് ട്രംപ് ജപ്പാൻ സന്ദർശനം നടത്തവെയാണ് ആക്രമണം. സംഭവത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിൽ ഇരായവരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഓരോ അമേരിക്കകാരനും പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.



from Anweshanam | The Latest News From India http://bit.ly/2JH8pYv
via IFTTT