Breaking

Friday, May 24, 2019

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വില്‍പന കേരളത്തില്‍ നിരോധിച്ചു

ഒരു കുഞ്ഞ് ജനിച്ചു.. ഉടനെ നമ്മുടെ മനസ്സിലേക്കു വരിക ബേബി പൌഡറിന്‍റെയും ഷാമ്പുവിന്‍റെയും സോപ്പിന്‍റെയും മണമാണ്. പാല്‍മണം മാറാത്ത കുഞ്ഞെന്നൊക്കെ പറയുമെങ്കിലും, കുഞ്ഞിന്‍റെ നൊസ്റ്റാള്‍ജിയ പരത്തുന്ന മണമാണ് ഈ ബേബി പ്രൊഡക്ടുകള്‍ നമ്മുടെ ഉള്ളില്‍ നിറച്ചിട്ടുള്ളത്. ആ നൊസ്റ്റാള്‍ജിയയുടെ പേരില്‍, അണിയിച്ചൊരുക്കുക എന്ന പേരില്‍, പിറന്നുവീഴുന്ന കുഞ്ഞുങ്ങളോട് നമ്മള്‍ കാണിക്കുന്ന കൊടുംപാതകമെന്താണെന്ന് ആരെങ്കിലും ഓര്‍ത്തു നോക്കിയിട്ടുണ്ടോ? മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല പേരുകളിലുള്ള ബേബി പൌഡറുകളും ഷാമ്പുകളും സോപ്പുകളും കുഞ്ഞിന് ആവശ്യമാണോ അപകടമാണോ എന്ന് ആലോചിക്കാതെ ഉപയോഗിക്കുന്നതിന്‍റെ ദൂഷ്യങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കുളിപ്പിക്കാന്‍ സോപ്പും ഷാമ്പുവും, ലോഷനുകളും ക്രീമുകളും ഓയിലുകളും പുരട്ടാന്‍, പൌഡര്‍ ഇടാന്‍, പോരാത്തതിന് കണ്ണുപറ്റാതിരിക്കാനെന്ന് പറഞ്ഞ് വാലിട്ട് കണ്ണെഴുതി, പുരികം കറുപ്പിച്ച്, വലിയ പൊട്ട്, ബ്യൂട്ടികുത്ത്, സ്വര്‍ണം, വെള്ളി ആഭരങ്ങള്‍, കൂടെ കൈയിലും കാലിലും അരയിലും ഏലസുകള്‍.... ആ കുഞ്ഞുങ്ങള്‍ക്ക് എത്രമാത്രം ശ്വാസം മുട്ടുന്നുണ്ടാവും എന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പ്പന കേരളത്തില്‍ നിരോധിച്ചു- ഈ അടുത്ത ദിവസം കേരളം ഞെട്ടിയ ഒരു വാര്‍ത്തയായിരുന്നു അത്. തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പു കൂടുതല്‍ പരിശോധനയ്ക്കയയ്ക്കുന്നത്. തുടര്‍ന്ന് രാജസ്ഥാനിലെ ഡ്രെഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അതില്‍ ഫോര്‍മാല്‍ഡിഹൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. കാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ്. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പുവിന്‍റെ വില്പന നിരോധിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം ആരോഗ്യ വകുപ്പിന് കൈമാറി. ആരോഗ്യവകുപ്പ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്കും നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പുവിന്‍റെ വില്പന തടഞ്ഞ ഉത്തരവ് ഇറക്കിയത്. BB 58177, BB 58204 എന്നീ രണ്ട് ബാച്ചുകളാണ് നിരോധിച്ചത്. ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. സംസ്ഥാനത്ത് വില്പന നടത്തുന്ന മറ്റു ബാച്ചുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് ആദ്യമായല്ല ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണുമായി ബന്ധപ്പെട്ട് ഇത്തരം നിരോധന വാര്‍ത്തകള്‍ രാജ്യത്തിനകത്തും പുറത്തും വരുന്നത്. 2018 ഡിസംബറില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ.) ഇന്ത്യയിലെ രണ്ടുഫാക്ടറികളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉത്‍പാദനം വിലക്കിയിരുന്നു. ബേബി പൗഡറില്‍ ആസ്ബസ്‌റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പൗഡറുകളിലെ ആസ്ബസ്റ്റോസ് കാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് അതിന് ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.



from Anweshanam | The Latest News From Health http://bit.ly/2wiidzA
via IFTTT