Breaking

Thursday, May 23, 2019

‘കനൽ ഒരു തരി മാത്രം’; കേരളത്തിൽ എൽഡിഎഫിന് ലീഡുള്ളത് ഒരിടത്ത് മാത്രം

കേരളത്തിൽ യുഡിഎഫിന്റെ സർവ്വാധിപത്യം. ആകെയുള്ള 20 മണ്ഡലങ്ങളിൽ 19 സീറ്റുകളിലും യുഡിഎഫ് വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. എൽഡിഎഫ് ആകെ ലീഡ് ചെയ്യുന്നത് ആലപ്പുഴ മണ്ഡലത്തിൽ മാത്രമാണ്. ഇവിടെ ആണെങ്കിൽ വ്യക്തമായ ഭൂരിപക്ഷം ഇതുവരെ ഇല്ല. 2706 വോട്ടിന്റെ മാത്രം ലീഡ് മാത്രമാണുള്ളത്. 35 ശതമാനം വോട്ടുകൾ മാത്രമാണ് ആലപ്പുഴയിൽ എണ്ണി കഴിഞ്ഞിട്ടുള്ളത്. 

ആലപ്പുഴയിൽ ലീഡ് മാറിമറിഞ്ഞ് വരുന്നുണ്ട്. ഷാനിമോൾ ഉസ്‌മാൻ ഇടക്ക് മുന്നിലേക്ക് കയറി വരുന്നുണ്ട്. രാഹുൽ ഗാന്ധിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ലീഡ് ഉള്ളത്. വയനാട്ടിൽ 1.74 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്ക് 169067 വോട്ടിന്റെ ലീഡും ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് 127916 വോട്ടിന്റെ ലീഡും ആലത്തൂരിൽ രമ്യഹരിദാസിന് 93238 വോട്ടിന്റെ ലീഡും ഉണ്ട്.

എൽഡിഎഫിന്റെ സി ദിവാകരൻ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്താണ്. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്താണ്. എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥികളായി, എംബി രാജേഷും, പി രാജീവും, ഇന്നസെന്റും, പി കെ ശ്രീമതിയും, പി ജയരാജനും എല്ലാം ഏറെ പിന്നിലാണ്



from Anweshanam | The Latest News From India http://bit.ly/2wcXLzX
via IFTTT