കേന്ദ്ര മന്ത്രിസഭയിലെ മത്സരിച്ച മുഴുവൻ മന്ത്രിമാരും മികച്ച നിലയിൽ ലീഡ് ചെയ്യുമ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒരേ ഒരു മന്ത്രി. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എറണാകുളം മണ്ഡലത്തിൽ നിന്നാണ് അൽഫോൻസ് കണ്ണന്താനം മത്സരിച്ചത്.
എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ആണ് ലീഡ് ചെയ്യുന്നത്. 63413 വോട്ടുകൾക്കാണ് ഹൈബി ഈഡൻ ലീഡ് ചെയ്യുന്നത്. സിപിഎം സ്ഥാനാർത്ഥി പി രാജീവാണ് രണ്ടാം സ്ഥാനത്തുള്ളത്.
from Anweshanam | The Latest News From India http://bit.ly/2HMgg3v
via IFTTT