ബംഗളുരു: ജൂണ്‍ പത്തിനപ്പുറം കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അതിജീവിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എന്‍. രാജണ്ണ. കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴേ തകര്‍ന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ ബിജെപി ഒന്നും ചെയ്യേണ്ട കാര്യമുണ്ടാകില്ലെന്നും രാജണ്ണ പറഞ്ഞു.
അതേസമയം, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലെ പ്രശനങ്ങൾ എല്ലാം ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പറഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി തന്നെ തുടർന്നാൽ മതിയെന്ന നിലപാടിലാണ് സഖ്യം. ഇതിനിടെയാണ് സർക്കാർ ജൂൺ 10 തികയ്ക്കില്ലെന്ന വാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത്.
ഓപ്പറേഷൻ കമലയുടെ ഭാഗമായി കോൺഗ്രസ് പാളയത്തിലുള്ളവരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമം ബിജെപി ഇതിനിടെ തുടരുന്നുണ്ട്. രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എങ്ങനെയും സർക്കാരിനെ തള്ളിയിട്ട് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി
from Anweshanam | The Latest News From India http://bit.ly/2HVSQZu
via IFTTT