Breaking

Wednesday, May 29, 2019

എസ്.ഐയെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: കെവിൻ കേസിൽ ഗാന്ധി നഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകും. സസ്പെൻഷനിലായിരുന്ന എസ്.ഐ ഐജിയുടെ ഉത്തരവിനെ തുടർന്ന് സർവീസിൽ പ്രവേശിക്കുകയായിരുന്നു. എസ്.ഐയെ സർവീസിൽ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്ന് കെവിന്റെ പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. എസ്.ഐ കൃത്യ സമത്ത് നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നില്ലെന്ന് കെവിന്റെ പിതാവ് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ ഉടൻതന്നെ കെവിന്റെ കുടുംബാംഗങ്ങൾ ഗാന്ധി നഗർ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികൾ ഷിബു വൈകിപ്പിക്കുകയായിരുന്നു. നേരത്തെ കേസിൽ നീനുവിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉൾപ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്. സർവീസിൽനിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാൻ റേഞ്ച് ഐ.ജി. ഉത്തരവിട്ടിരിക്കുന്നത്. ഷിബുവിന് ചുമതല നൽകുന്ന കാര്യത്തിൽ എസ്.പി. തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം, കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് അന്ന് ഗാന്ധിനഗർ എസ്.ഐ.യായിരുന്ന ഷിബു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐ.ജി.യുടെ ഉത്തരവെന്നാണ് സൂചന. content highlights:Kevin Murder,kerala police,IG Vijay sakhare


from mathrubhumi.latestnews.rssfeed http://bit.ly/2Kj3QmT
via IFTTT