Breaking

Wednesday, May 29, 2019

പാക് ചാരന്മാരെന്ന് സംശയം: രണ്ട് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മുവിലെ സൈനിക ക്യാമ്പിന്സമീപം സംശയാസ്പദസാഹചര്യത്തിൽ കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും ക്യാമ്പിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകർത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഇവരെ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവർക്ക് പാക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഒദ്യോഗികവൃത്തങ്ങൾഅറിയിച്ചു. രത്നുചക്ക് സൈനിക ക്യാംപിന് പാരമണ്ഡൽ മോർഹിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് ഇരുവരേയും കണ്ടത്. ഇവർ കത്വ, ഡോഡ സ്വദേശികളാണ്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ചില പാക് സ്വദേശികളുമായി ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നതായും ഇവരെ കസ്റ്റഡിലെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചില വീഡിയോ ദൃശ്യങ്ങൾ അയച്ചതായും ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. Content Highlights: 2 suspected spies arrested outside Jammu Army camp


from mathrubhumi.latestnews.rssfeed http://bit.ly/2YWB3rZ
via IFTTT