Breaking

Thursday, May 23, 2019

കോൺഗ്രസിന് വൻതിരിച്ചടി; അമേഠിയിൽ രാഹുൽ പിന്നിൽ 

കോൺഗ്രസിന് വൻതിരിച്ചടി നൽകികൊണ്ട് ലോക്‌സഭാ ഫലം. വോട്ടെണ്ണൽ തുടരുമ്പോൾ രാജ്യത്ത് മിക്കയിടത്തും കോൺഗ്രസ് പിന്നിലാണ്. കോൺഗ്രസ് ലീഡ് ചെയ്യുന്നത് 51 മണ്ഡലങ്ങളിൽ മാത്രമാണ്. കോൺഗ്രസ് അധ്യക്ഷൻ അമേഠിയിൽ ഏറെ പിന്നിലുമാണ്. ഇവിടെ ബിജെപിയുടെ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ഇരുപത്തിനായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്.

കോൺഗ്രസ് ലീഡ് ചെയ്യുന്നതിൽ മിക്കതും ദക്ഷിണേന്ത്യയിൽ നിന്നുള്ള സീറ്റുകളാണ്. ഹിന്ദി ഹൃദയ മിക്കയിടത്തും ബിജെപി പിടിച്ചടക്കിക്കിയിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ ആകെ 100 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 329 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

അതേസമയം, രാഹുൽ അമേഠിക്ക് ഒപ്പം മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ രാഹുൽ ഏറെ മുന്നിലാണ്. ഒരു ലക്ഷത്തിന് മേലെയാണ് രാഹുൽ ഗാന്ധിയുടെ ലീഡ്.



from Anweshanam | The Latest News From India http://bit.ly/2VI0NXd
via IFTTT