തമിഴ്‌നാട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ രംഗത്ത്. രാഹുല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നാണ് സ്റ്റാലിന്റെ പ്രവചനം.
തമിഴ്‍നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരുന്നതോടെ മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. എക്സിറ്റ് പോളുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. എക്സിറ്റ് പോളുകള്‍ ആരുടേയോ ഉത്തരവിനനുസിച്ച് തയ്യാറാക്കപ്പെട്ടതാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2WmxHkG
via IFTTT