Breaking

Friday, May 3, 2019

പ്രധാനമന്ത്രിക്കെതിരേ കുട്ടികളുടെ മുദ്രാവാക്യം : പ്രിയങ്കയ്ക്ക് നോട്ടീസ്

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തിൽ കുട്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മോശമായ ഭാഷയിൽ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായി. ഇതേത്തുടർന്ന് ദേശീയ ബാലാവകാശ കമ്മിഷൻ പ്രിയങ്കയ്ക്ക് നോട്ടീസ് അയക്കുകയും തിരഞ്ഞെടുപ്പു കമ്മിഷന് കത്തെഴുതുകയും ചെയ്തു. കാവൽക്കാരൻ കള്ളനാണ് എന്ന മുദ്യാവാക്യത്തിന് തുടർച്ചയായിട്ടാണ് കുട്ടികൾ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന വാക്കുകൾ ഉപയോഗിച്ചത്. പ്രിയങ്കയും കൂടെയുള്ളവരും അവരെ വിലക്കിക്കൊണ്ട്്് അങ്ങനെ വിളിക്കുന്നത് നല്ലതല്ലെന്ന് പറയുന്നത് വീഡിയോയിൽ കാണാം. നല്ല കുട്ടികളായിരിക്കണം എന്ന ഉപദേശത്തോടെ പ്രിയങ്ക പോകുകയും കുട്ടികൾ രാഹുൽ ഗാന്ധിക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്്്. വീഡിയോയ്ക്കെതിരേ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തി. വളരെ നീചമായ കാര്യമാണിതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രശസ്തി നേടാൻ സ്വന്തമായി ഒരു 'മൂക്കുമാത്രം' ഉള്ളവരിൽനിന്ന് പ്രധാനമന്ത്രി അസഭ്യം കേൾക്കേണ്ടിവരുന്നത് കഷ്ടമാണെന്ന് അവർ പറഞ്ഞു. Content highlights:Priyanka Ganghi, Child rights body


from mathrubhumi.latestnews.rssfeed http://bit.ly/2GQSmDE
via IFTTT