Breaking

Thursday, May 23, 2019

പ്രവചനാതീതമായി ആലപ്പുഴ.. ഷാനിമോളും ആരിഫും ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് നില മാറി മറിയുന്നു!

ആലപ്പുഴ: ആലപ്പുഴയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. എല്‍ഡിഎഫിന്റെ എഎം ആരിഫും യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനും തമ്മില്‍ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. നേരിയ വോട്ട് വ്യത്യാസത്തില്‍ ലീഡ് നില മാറി മറിയുകയാണ്. പല ഘട്ടങ്ങളിലും ഷാനിമോള്‍ ഉസ്മാന്‍ മുന്നിലെത്തിയെങ്കിലും ആരിഫ് ലീഡ് തിരിച്ച് പിടിച്ചു. മണ്ഡലത്തിലെ 21 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 714 വോട്ടുകള്‍ക്ക് ആരിഫ് ലീഡ് ചെയ്യുകയാണ്.

from Oneindia.in - thatsMalayalam News http://bit.ly/2MenyTo
via IFTTT