Breaking

Thursday, May 2, 2019

പിലാത്തറയിലെ കള്ളവോട്ട്; മൂന്നുപേര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തു

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ പോലീസ് ക്രിമിനൽ കേസെടുത്തു. കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയവർക്കെതിരെ ആൾമാറാട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്. പത്മിനി, കെ പി സുമയ്യ, ഗ്രാമപ്പഞ്ചായത്ത് അംഗം എൻ പി സെലീന എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദേശിച്ചിരുന്നു. പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന വാർത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. സി.പിഎം വാദം തള്ളിയാണ് പോലീസും കെസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യായമായി തിരഞ്ഞെടുപ്പിൽ ഇടപെടുന്നത്, ആൾമാറാട്ടം നടത്തുന്നത് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവർ ചെയ്തത് ഓപ്പൺ വോട്ടാണെന്നായിരുന്നു സി പി എമ്മിന്റെ വാദം. content highlights:pilathara bogus voting police registers case


from mathrubhumi.latestnews.rssfeed http://bit.ly/2J8Ip7l
via IFTTT