Breaking

Thursday, May 2, 2019

ആഗോളഭീകരരുടെ പട്ടികയിൽ മസൂദ് അസ്ഹർ: അമേരിക്കൻ നയതന്ത്രവിജയമെന്ന് മൈക്ക് പോംപിയോ

വാഷിങ്ടൺ:മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന്യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മസൂദ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രമേയത്തെ അനുകൂലിക്കാൻ ഇത്രനാളും തടസ്സവാദങ്ങൾ ഉന്നയിച്ചത് ചൈനയായിരുന്നു. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടതിനാൽ ഇനി തടസ്സം നിൽക്കില്ലെന്നചൈനയുടെ നിലപാടോടുകൂടിയാണ് മസൂദ് അസർ ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെടുന്നത്. "ജെയ്ഷെ മുഹമ്മദിന്റെ തലവൻമസൂദ്അസ്ഹറിന്റെ വിഷയത്തിൽ പിന്തുണച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നാളുകളായി കാത്തിരുന്ന ഈ വിജയം അമേരിക്കൻ നയതന്ത്രത്തിന്റെ വിജയമാണ്. മാത്രമല്ല തീവ്രവാദത്തിനെതിരേ നിലകൊണ്ട അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി വിജയമാണത്. ഇത് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള അതിപ്രധാനമായ കാൽവെപ്പുകൂടിയാണ്",പോംപിയോ ട്വിറ്ററിൽ കുറിച്ചു. 10 വർഷത്തിനു ശേഷം തടസ്സവാദം നീക്കിയ ചൈനയുടെ നടപടി ഉചിതമായ കാര്യമാണ്ചെയ്തതെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചിരുന്നു. തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് വെറുംവാചകമടി മാത്രമല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതചൈന തിരിച്ചറിഞ്ഞെന്നുംവൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട്ചെയ്യുന്നു. content highlights:Victory For American Diplomacy, says Mike Pompeo on Masood Ashar listing


from mathrubhumi.latestnews.rssfeed http://bit.ly/2J8Re0U
via IFTTT