തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന് നിയമസഭയിൽ മുൻനിരയിൽ സീറ്റ് നൽകി സ്പീക്കർ. ജൂൺ ഒൻപതിന് മുൻപ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിര്‍ദേശിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് എന്ന നിലയിലാണ് പി ജെ ജോസഫിന് മുൻനിരയിൽ സീറ്റ് നൽകാൻ സ്പീക്കർ തീരുമാനിച്ചത്. കെ എം മാണിയുടെ സീറ്റാണ് ജോസഫിന് നൽകിയത്.
അതേസമയം, ജോസഫിന് പാർലമെന്ററി പാർട്ടി നേതാവിന്റെ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ്, സ്പീക്കർക്ക് കത്ത് നൽകിയതിനെതിരെ മാണി വിഭാഗം രംഗത്തെത്തി. പാർട്ടിയിൽ ആലോചിക്കാതെയാണ് ഇത്തരമൊരു കത്ത് നൽകിയതെന്നും ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നും യോഗം വിളിക്കേണ്ടത് വർക്കിംഗ് ചെയർമാനാണെന്നും ജോസ് കെ മാണിയും പറഞ്ഞു.
പാര്‍ട്ടിവിപ്പ് എന്ന നിലയില്‍ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ കത്തിൽ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചുമതല നല്‍കുന്ന പതിവില്ലെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം മാണിയുടെ അഭാവത്തില്‍ ഉപനേതാവായ ജോസഫിന് ചുമതല നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു മോന്‍സിന്റെ കത്ത്.
from Anweshanam | The Latest News From India http://bit.ly/2HFSxDy
via IFTTT