Breaking

Monday, May 27, 2019

ഉറക്കം വന്നപ്പോള്‍ കാര്‍ നിര്‍ത്തിയിട്ട് യുവാവ് ഉറങ്ങി; നിയന്ത്രണം വിട്ട ലോറി ജീവനെടുത്തു

പേരാമംഗലം (തൃശ്ശൂർ):യാത്രക്കിടയിൽ റോഡരികിൽ കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നയാൾ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം നെടുങ്ങോം അറയ്ക്കപ്പറമ്പിൽ മാത്യുവിന്റെ മകൻ ബിനേഷ് മാത്യു (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ പേരാമംഗലം പോലീസ് സ്റ്റേഷനടുത്ത് അമലനഗർ ചീരക്കുഴി ക്ഷേത്രത്തിന് മുമ്പിലായിരുന്നു അപകടം. കണ്ണൂരിൽനിന്ന് കോട്ടയത്തേക്ക് കാറോടിച്ചുപോവുകയായിരുന്നു ബിനേഷ്. യാത്രക്കിടെ അമ്പലത്തിന് മുമ്പിലെ ഒഴിഞ്ഞ ഇടം നോക്കി കാർ നിർത്തി ഉറങ്ങിയതാണെന്നാണ് പോലീസിൻറെ നിഗമനം. തൊട്ടുമുമ്പിലായി ഒരു ലോറിയും നിർത്തിയിട്ടിരുന്നു. തടികയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ട് കാറിൽ ഇടിച്ചായിരുന്നു അപകടം. മുമ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ഇടിച്ച ലോറിക്കും ഇടയിൽപ്പെട്ട കാർ നിശ്ശേഷം തകർന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ കത്തുന്നതാണ്. നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് അരമണിക്കൂർ ശ്രമത്തിനൊടുവിലാണ് കാറിൽനിന്ന് ബിനേഷിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അമല ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. കോട്ടയത്ത് കൂട്ടുകാരൻ രതീഷിനോപ്പം ഇലക്ട്രിക്കൽ സാമഗ്രികളുടെ ബിസിനസ് നടത്തുകയായിരുന്നു ബിനേഷ്. ഹൈസ്കൂൾ അധ്യാപികയായ സുനിതമേരി ആണ് ഭാര്യ. അഭയ്, ആൽവിൽ, ആഗ്നത്ത് എന്നിവർ മക്കളാണ്. Content Highlights:Man dead as lorry truck hits stationary car whilesleeping, peramangalam accident, bineesh mathew


from mathrubhumi.latestnews.rssfeed http://bit.ly/2I1vodB
via IFTTT