Breaking

Friday, May 3, 2019

പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി

ഇരിട്ടി: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണിൽ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കൽ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ നൂറുരൂപ ബാബുവിന് ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. നൂറുരൂപ നൽകിയയാളെയും തിരിച്ചറിഞ്ഞില്ല. ബാബു കള്ളനോട്ട് ഇരിട്ടി പോലീസിന് കൈമാറി. മലയോരമേഖലയിൽ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. content highlights:100 rupees fake note


from mathrubhumi.latestnews.rssfeed http://bit.ly/2DKIgn4
via IFTTT