ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ന്യൂഡൽഹിയിൽ തുടരും. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് സീറ്റ് മാത്രമാണ് സിപിഐക്ക് ആകെയുള്ളത്. ബംഗാളിലും കേരളത്തിലും പാര്‍ട്ടി വോട്ടുകൾ വ്യാപകമായി ചോര്‍ന്നു.
എൽഡിഎഫിൽ ഒരു ആഭ്യന്തര പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കേരളത്തിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കാനം വ്യക്തമാക്കിയിരുന്നു. 2004 ൽ എ കെ ആന്‍റണി രാജി വച്ചത് യുഡിഎഫിലെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചതാണ് കേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ കുറവ് വരാന്‍ കാരണമെന്ന് കാനം രാജേന്ദ്രന്‍. പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2JILWue
via IFTTT