Breaking

Thursday, May 2, 2019

സേനയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹാദൂർ യാദവിന്റെ പത്രിക തള്ളി, മഹാസഖ്യത്തിന് തിരിച്ചടി

വാരണാസി: വാരാണസിയിലെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയും മുൻ ജവാനുമായ തേജ് ബഹാദുർ യാദവിന്റെ നാമനിർദേശ പത്രിക തള്ളി. അതിർത്തി സുരക്ഷാ സേനയിൽ നിന്ന്പുറത്താക്കപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാത്തതിനാലാണ് നടപടി. പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു തേജ് ബഹാദൂർ യാദവ്. പത്രിക തള്ളിയത് തെറ്റും, സ്വേഛാധിപത്യപരവുമാണെന്നുംതാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും തേജ് ബഹാദൂർ വ്യക്തമാക്കി. "വൈകുന്നേരം 6.15ന് തെളിവുകൾ ഹാജരകാക്കണമെന്നാണ് പറഞ്ഞത്. ഞങ്ങൾ അത്ഹാജരാക്കി. പക്ഷെ എന്നിട്ടും എന്റെ പത്രിക തള്ളി",തേജ് ബഹാദൂർ യാദവ് ആരോപിച്ചു. സേനയിൽ നിന്ന് പുറത്തായതിന്റെ കാരണം 11 മണിക്കുള്ളിൽ അറിയിക്കണമെന്ന് പറഞ്ഞ് കമ്മീഷൻ നോട്ടീസയച്ചിരുന്നു. . സംസ്ഥാന കേന്ദ്ര ഉദ്യോഗസ്ഥരിൽ ആരെങ്കിലും അഴിമതിയുടെ പേരിലോ അവിശ്വാസ്യതയുടെ പേരിലോ പുറത്താക്കപ്പെട്ടെങ്കിൽ അവരെ അഞ്ച്വർഷത്തേക്ക്തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കാനാവുമെന്നാണ് കമ്മീഷന്റെ നോട്ടീസിൽ പറയുന്നത്. നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ പിൻവലിച്ചാണ് മഹാസഖ്യം തേജ് ബഹദൂറിന് പിന്തുണ നല്കിയത്. കോൺഗ്രസ് തേജ് ബഹദൂറിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബിഎസ്എഫിന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെപോരായ്മകളെ കുറിച്ച്സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂർ യാദവിനെ 2017ൽ പിരിച്ചു വിട്ടത്. content highlights:loksabha election 2019, dismmissed BSF Soldier Tej Bahadur yadavs nomination rejected


from mathrubhumi.latestnews.rssfeed http://bit.ly/2Lfw4ko
via IFTTT