Breaking

Tuesday, May 28, 2019

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം ഇന്ന്‌ പ്രഖ്യാപിക്കും

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം 28 ന്‌ ഉച്ചകഴിഞ്ഞ്‌ 3 ന്‌ പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresult.nic.in, http://bit.ly/13rcJLs എന്നീ സൈറ്റുകളിൽ പരീക്ഷാ ഫലം ലഭിക്കും.കോഴിക്കോട‌് മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറിയിലെ 32 കുട്ടികളുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ അധ്യാപകൻ തിരുത്തിയെഴുതിയ ഉത്തരങ്ങളുടെ മാർക്ക‌് കുറവ‌് ചെയ‌്താണ‌് ഫലം പ്രസിദ്ധീകരിക്കുക. അതേസമയം അധ്യാപകൻ മുഴുവനായി എഴുതിയ രണ്ടു കുട്ടികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട‌്. ‌രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മാർക്ക‌് ലിസ‌്റ്റ‌് 30 മുതൽ ലഭ്യമാകുമെന്നും ഹയർ സെക്കൻഡറി പരീക്ഷാ ജോയിന്റ‌് ഡയറക്ടർ ഡോ. എസ‌് എസ‌് വിവേകാനന്ദൻ അറിയിച്ചു.



from Anweshanam | The Latest News From India http://bit.ly/2QtCETt
via IFTTT