Breaking

Wednesday, May 29, 2019

കെവിന്‍ വധം: എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: കെവിൻ കേസിൽ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കി. എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും പരാതി നൽകുമെന്ന് കെവിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എസ്.ഐയെ സർവീസിൽ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്ന് കെവിന്റെ പിതാവിന്റെ പ്രതികരണം. നേരത്തെ കേസിൽ നീനുവിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉൾപ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്.ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തുകൊണ്ട്കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്. content highlights:DGP Loknath Behera, Kerala police, Kevin murder case


from mathrubhumi.latestnews.rssfeed http://bit.ly/2YTEPm0
via IFTTT