Breaking

Wednesday, February 20, 2019

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിൽ... മോദിയുമായി ഇന്ന് തന്ത്രപ്രധാന കൂടിക്കാഴ്ച...

ദില്ലി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാത്രി ദില്ലിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങിയ വലിയ സംഘം സൗദി കിരീടാവകാശിക്കൊപ്പമുണ്ട്. നിരവധി പ്രധാന കരാറുകളിൽ ഇരുവരും ഒപ്പുവെക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സൗദി രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ ലൈവ് അപ്ഡേറ്റുകളിലേക്ക്.

from Oneindia.in - thatsMalayalam News https://ift.tt/2DXNzyG
via IFTTT